പാരീസ്: പാരീസ് ഒളിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിയ്ക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ഫ്രാന്‍സിലെ അതിവേഗ റെയില്‍ ശൃംഖലക്കു(എസ്എന്‍സിഎഫ്) നേരെയുണ്ടായ ആക്രമണം ഫ്രാന്‍സിനെ മാത്രമല്ല കായികലോകത്തെയും ഞടുക്കി. കഴിഞ്ഞ രാത്രിയാണ് പാരീസിലെ റെയില്‍ ശൃംഖല തീയിട്ട് നശിപ്പിക്കാന്‍ ശ്രമം നടന്നത്. ഹൈസ്പീഡ് നെറ്റ്വര്‍ക്കിനെ ലക്ഷ്യം വെച്ച് ആക്രമണം നടന്നതായി റെയില്‍ കമ്പനിയായ എസ്.എന്‍.സി.എഫ് സ്ഥിരീകരിച്ചു. ഇതോടെ ഭൂരിഭാഗം മേഖലകളിലേയ്കുമുള്ള റെയില്‍ ഗതാഗതം താറുമാറായി. യൂറോ സ്ററാര്‍ ട്രെയിനിന്റെ 50% സര്‍വീസുകളും അടുത്ത തിങ്കളാഴ്ചവരെ റദ്ദുചെയ്തഃായി കമ്പനി അറിയിച്ചു.
ഫ്രാന്‍സിലെ പല മേഖലകളിലും ഇതേ തുടര്‍ന്ന് റെയില്‍ ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. നിരവധി ട്രെയിനുകള്‍ റദ്ദാക്കി. യാത്രകള്‍ നീട്ടിവെക്കാനും യെില്‍വേ സ്റേറഷനുകളിലേക്ക് പോകരുതെന്നുമുള്ള നിര്‍ദേശം അധികൃതര്‍ യാത്രക്കാര്‍ക്ക് നല്‍കിയിട്ടുണ്ട്. തകരാരുകള്‍ പരിഹരിക്കാന്‍ ഒരാഴ്ചയോളം എടുത്തേക്കുമെന്നാണ് സൂചന. ഏതാണ്ട് 8 ലക്ഷം യാത്രക്കാരെ തടസങ്ങള്‍ ബാധിച്ചിട്ടുണ്ടെന്നാണ് പറയുന്നത്.
Comments: